ഗള്‍ഫ് മേഖലയിലെ മുഴുവന്‍ യുഎസ് താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ പുതിയ പരമോന്നത് നേതാവ് മുജ്തബ ഹുസൈനി ഖമനേയി. പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷം ആദ്യമായി രാജ്യത്തിന് നല്‍കിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്. യുഎസ്, ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്ന സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാഹചര്യത്തില്‍ ഈ പാത അടയ്ക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്.