ഇറാഖിലെ ബസ്രയ്ക്ക് സമീപം അമേരിക്കയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെ നടന്ന ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. കപ്പലിലെ ജീവനക്കാരനായ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ബാക്കി ജീവനക്കാരനായ 15 പേരും സുരക്ഷിതരാണെന്നും ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
സംഭവത്തില്‍ ഇറാഖ് അധികൃതരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. അതിനിടെ, പേര്‍ഷ്യന്‍ ഗള്‍ഫില്‍ മറ്റൊരു എണ്ണക്കപ്പലിന് നേരെയും ഇറാന്റെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഈ കപ്പലിന് തീപിടിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.