22 വര്‍ഷത്തെ ജയില്‍വാസം: നിരപരാധിയെന്ന് കണ്ട് ടെക്‌സസ് സ്വദേശിനിയെ വിട്ടയച്ചു

By: 600002 On: Mar 13, 2026, 9:03 AM



 


പി പി ചെറിയാന്‍

ടെക്‌സാസ്: തെറ്റായ കുറ്റാരോപണത്തെത്തുടര്‍ന്ന് 22 വര്‍ഷം ജയിലില്‍ കഴിഞ്ഞ 54-കാരിയായ കാര്‍മെന്‍ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച് വിട്ടയച്ചു. 2003-ല്‍ താന്‍ നോക്കിനടത്തിയിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞ് കുളിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്.

കാര്‍മെന്റെ മൂത്ത മകള്‍ കുഞ്ഞിനെ കുളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വാട്ടര്‍ ഹീറ്ററിലെ തകരാര്‍ കാരണം അമിതമായി ചൂടുള്ള വെള്ളം (147.8 ഡിഗ്രി ഫാരന്‍ഹീറ്റ്) വീണാണ് അപകടമുണ്ടായതെന്ന് പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ചില്‍ നടന്ന വിചാരണയില്‍ കാര്‍മെന്‍ കുറ്റക്കാരിയല്ലെന്ന് കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇവരെ നാടുകടത്താനുള്ള നീക്കം അമേരിക്കന്‍ അധികൃതര്‍ ഉപേക്ഷിച്ചു. ഹോണ്ടുറാസ് സ്വദേശിയായ കാര്‍മെന് അമേരിക്കയില്‍ തുടരാന്‍ അനുമതി നല്‍കി.