ഹോര്‍മുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കി ഇറാന്‍. നയതന്ത്രതലത്തില്‍ ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലുകള്‍ക്ക് പിന്നാലെയാണ് നിയന്ത്രണത്തില്‍ ഇളവ് നല്‍കാന്‍ ഇറാന്‍ തയ്യാറായത്.
'പരിമള്‍', 'പുഷ്പ' എന്നീ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. യുഎസ്എ, യൂറോപ്പ്, ഇസ്രയേല്‍ കപ്പലുകള്‍ക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പ്രത്യേകാനുമതി.