ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി

By: 600002 On: Mar 12, 2026, 7:03 AM

 


ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി. 13 വോട്ടുകളോടെയാണ് ഈ പ്രമേയം പാസാക്കിയിരിക്കുന്നത്. ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുമാണെന്നും കൗണ്‍സില്‍ വിലയിരുത്തി. 

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാനുള്ള ഇറാന്റെ നീക്കങ്ങളെയും കൗണ്‍സില്‍ അപലപിച്ചു.