ഗാര്‍ലന്‍ഡില്‍ വനിതാ സമ്മേളനം മാര്‍ച്ച് 21-ന്, മുഖ്യപ്രഭാഷക ബെറ്റ്‌സി തോമസ്

By: 600002 On: Mar 12, 2026, 6:47 AM



 

പ്രസാദ് തീയാടിക്കല്‍

ഗാര്‍ലാന്‍ഡ് (ഡാളസ് ): മൗണ്ട് സീനായ് ചര്‍ച്ച ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തില്‍ ഗാര്‍ലന്‍ഡില്‍ വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. 2026 മാര്‍ച്ച് 21-ന് രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ 5313 Robin Road, Garland, Texas എന്ന വിലാസത്തിലുള്ള സഭയില്‍ സമ്മേളനം നടക്കും.

''ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിരസിച്ചവന്‍ ആര്?'' എന്ന സന്ദേശം അടിസ്ഥാനമാക്കി Book of Zechariah 4:10 വചനത്തെ ആസ്പദമാക്കി ആത്മീയ സന്ദേശങ്ങള്‍ പങ്കുവെക്കുന്നതായിരിക്കും.

സമ്മേളനത്തില്‍ മുഖ്യപ്രഭാഷകയായി സിസ്റ്റര്‍ . ബെറ്റ്‌സി തോമസ് പങ്കെടുക്കും. സമ്മേളനത്തിന്റെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ . സുധാ വില്‍ഫ്രെഡ് പ്രവര്‍ത്തിക്കുന്നു. സിസ്റ്റര്‍ . സുജാ മാത്യു സമ്മേളനത്തിന്റെ കണ്‍വീനറാണ്. ആരാധനയ്ക്ക് ങടഇഛഏ ഇവീശൃ നേതൃത്വം നല്‍കും.

ആത്മീയ ഉണര്‍വ്വിനും സഹവാസത്തിനുമായി വനിതകളെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിസ്റ്റര്‍ . സുജാ മാത്യു: 469-360-5742
സിസ്റ്റര്‍ . സുധാ വില്‍ഫ്രെഡ്: 972-834-4646