പി പി ചെറിയാന്‍
ഹണ്ട്സ് വില്‍: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്‌സിന്റെ വധശിക്ഷ ടെക്‌സസ്സില്‍ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി. ഹണ്ട്സ് വില്‍ യൂണിറ്റില്‍ വെച്ച് മാരകമായ വിഷമിശ്രിതം കുത്തിവച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. ഈ വര്‍ഷം ടെക്‌സസില്‍ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.
2013-ല്‍ ബെഡ്‌ഫോര്‍ഡിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് നടന്ന തര്‍ക്കത്തിനിടെയാണ് റിക്‌സ് തന്റെ പങ്കാളിയായ റോക്‌സാന്‍ സാഞ്ചസിനെയും മകന്‍ ആന്തണിയെയും കൊലപ്പെടുത്തിയത്. മറ്റൊരു മകന്‍ മാര്‍ക്കസിനെ കുത്തിയെങ്കിലും മരിച്ചതുപോലെ അഭിനയിച്ചതിനാല്‍ കുട്ടി രക്ഷപ്പെട്ടു.
മരിക്കുന്നതിന് മുന്‍പ് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും രക്ഷപ്പെട്ട മാര്‍ക്കസിനോടും റിക്‌സ് മാപ്പപേക്ഷിച്ചു.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിക്‌സ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ബുധനാഴ്ച കോടതി അത് തള്ളി.
ടെക്‌സസ്സില്‍ അടുത്തതായി ഏപ്രില്‍ 30-ന് ജെയിംസ് ബ്രോഡ്നാക്‌സിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.