ചലച്ചിത്ര പ്രേമികള്‍ അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് രണ്‍വീര്‍ സിംഗ് നായകനായി ആദിത്യാ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ 2: ദി റിവഞ്ച്. ചിത്രം തിയറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയിരുന്നു. ഇപ്പോഴിതാ അഡ്വാന്‍സ് ബുക്കിംഗില്‍ ധുരന്ധര്‍ 2 റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.