ഫ്യുവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനൊരുങ്ങി എയര്‍ ഇന്ത്യ; വിമാനനിരക്ക് വര്‍ധിച്ചേക്കും 

By: 600002 On: Mar 11, 2026, 11:36 AM

 

 

എയര്‍ ഇന്ത്യ വിമാനനിരക്കില്‍ വര്‍ധനയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വിമാന ഇന്ധനവിലയിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഫ്യുവല്‍ സര്‍ചാര്‍ജ് പ്രഖ്യാപിച്ചതോടെയാണ് വിമാനനിരക്കില്‍ വര്‍ധന വരുന്നത്. 

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്ന സര്‍വീസുകളിലും ഈ സര്‍ചാര്‍ജ് ബാധകമാകുമെന്ന് എയര്‍ലൈന്‍ ഗ്രൂപ്പ് അറിയിച്ചു. ഗള്‍ഫ് മേഖലയിലെ വിതരണ തടസ്സങ്ങളെ തുടര്‍ന്ന് 2026 മാര്‍ച്ച് ആദ്യം മുതല്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വിലയില്‍ വലിയ വര്‍ധനയുണ്ടായത് കൊണ്ടാണ് ഈ വര്‍ധന നടപ്പാക്കുന്നതെന്ന് കമ്പനി അറിയിച്ചു.