മൊജ്തബ ഖമേനിയിക്ക് കിം ജോങ് ഉന്നിന്റെ പിന്തുണ

By: 600002 On: Mar 11, 2026, 11:12 AM

 

 

ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനിയിയെ തിരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തര കൊറിയ. ഇറാനില്‍ പുതിയ പരമോന്നത് നേതാവിനെ തിരഞ്ഞെടുത്തതിനെ അംഗീകരിക്കുന്നതായി ഉത്തര കൊറിയ വ്യക്തമാക്കി. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഇറാനിയന്‍ ജനതയുടെ അവകാശങ്ങളെയും തിരഞ്ഞെടുപ്പിനെയും ബഹുമാനിക്കുന്നതായും ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. 

അതിനിടെ, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തില്‍ വീണ്ടും ക്രൂയിസ് മിസൈലുകള്‍ പരീക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ പടക്കപ്പലായ ച്യോഹ്യാനില്‍ നിന്നാണ് ഉത്തരകൊറിയ വീണ്ടും തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകള്‍ പരീക്ഷിച്ചത്. കഴിഞ്ഞയാഴ്ചയും ഉത്തര കൊറിയ സമാനമായ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.