ഹൂസ്റ്റണില്‍ സൈബര്‍ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് സ്ത്രീകള്‍ ഗുരുതരാവസ്ഥയില്‍

By: 600002 On: Mar 11, 2026, 9:32 AM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഗലേറിയ ഏരിയയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് സ്ത്രീകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ടെസ്ല സൈബര്‍ട്രക്കും വൈറ്റ് ബ്യൂക്ക് സെഡാനും തമ്മിലാണ് കൂട്ടിയിടിച്ചത്.

ബ്യൂക്ക് കാര്‍ കവലയില്‍ നിര്‍ത്താതെ വന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനയുണ്ട്. സൈബര്‍ട്രക്ക് അമിതവേഗതയിലായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സൈബര്‍ട്രക്ക് ഓടിച്ചിരുന്ന വ്യക്തി പോലീസിനോട് സഹകരിക്കുന്നുണ്ട്. ഹൂസ്റ്റണ്‍ പോലീസ് വെഹിക്കുലാര്‍ ക്രൈംസ് വിഭാഗം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.