പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം പെട്രോളിയം ഉല്‍പ്പന്ന, പ്രകൃതിവാതക ലഭ്യതയില്‍ നേരിട്ടേക്കാവുന്ന പ്രതിസന്ധി മുന്നില്‍ക്കണ്ട്, അവശ്യവസ്തു നിയമം(1955) ബാധകമാക്കി കേന്ദ്ര സര്‍ക്കാര്‍. അതേസമയം, ആഭ്യന്തര ആവശ്യങ്ങള്‍, ഗതാഗതത്തിനുള്ള സിഎന്‍ജി, എല്‍പിജി ഉല്‍പ്പാദനം, പൈപ്പ്‌ലൈന്‍ കംപ്രസര്‍ ഫ്യുവല്‍, മറ്റ് നിര്‍ണായക പൈപ്പ്‌ലൈന്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കുള്ള പ്രകൃതിവാതക വിതരണത്തിന് മുന്‍ഗണനയുണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രകൃതിവാതക ദൗര്‍ലഭ്യമുണ്ടായാല്‍ അത് രാജ്യത്ത് ഏകദേശം 33.2 കോടി എല്‍പിജി ഉപഭോക്താക്കളെ ബാധിക്കാമെന്നതിനാല്‍ അത് ഒഴിവാക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.