വിജയ് ചിത്രം 'ജനനായകന്‍' റിലീസ് നീളുന്നു 

By: 600002 On: Mar 9, 2026, 11:53 AM

 


വിജയ് ചിത്രം 'ജനനായകന്‍' റിലീസ് വീണ്ടും നീളുന്നു. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റിക്ക് മുമ്പാകെയുള്ള പ്രദര്‍ശനം നീട്ടിവെച്ചതായി റിപ്പോര്‍ട്ടുകള്‍. സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടായതിനെ തുടര്‍ന്നാണ് നടപടികള്‍ മാറ്റിയത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ചിത്രം സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റിക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഒരംഗത്തിനുണ്ടായ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് പ്രദര്‍ശനം മാറ്റുകയായിരുന്നു.