ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്നാലെ ടെഹ്‌റാനില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇസ്രയേല്‍-യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിക്ക് പകരക്കാരനായാണ് 56 കാരനായ മുജ്തബ പരമോന്നത നേതാവാകുന്നത്.
മുജ്തബയുടെ നിയമനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ടെഹ്‌റാനിലെ എക്ബതാന്‍ പരിസരത്തുള്ള വീടുകളുടെ ജനാലകളിലൂടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 'മുജ്തബയ്ക്ക് മരണം' എന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ വിളിക്കുന്ന 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.