സുവിശേഷ പ്രസംഗക സിസ്റ്റര്‍ കണ്ടത്തില്‍ അന്തരിച്ചു

By: 600002 On: Mar 9, 2026, 10:15 AM



 

പി പി ചെറിയാന്‍

കോട്ടയം: ലോകപ്രശസ്ത കണ്‍വന്‍ഷന്‍ പ്രസംഗകയും സുവിശേഷ വേദികളിലെ സജീവ സാന്നിധ്യവുമായിരുന്ന സിസ്റ്റര്‍ കണ്ടത്തില്‍  അന്തരിച്ചു. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന സിസ്റ്റര്‍, ശനിയാഴ്ച (മാര്‍ച്ച് 7) രാത്രി 10.30-ഓടെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്.

രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

തിരുവല്ല പുത്തന്‍പറമ്പില്‍ കണ്ടത്തില്‍ കൊച്ചപ്പന്‍ മാപ്പിളയുടെ കൊച്ചുമകളായി ഒരു ക്രൈസ്തവ കുടുംബത്തിലാണ് ഇവര്‍ ജനിച്ചത്. തന്മയത്വമാര്‍ന്ന പ്രസംഗശൈലിയിലൂടെയും വചനശുശ്രൂഷകളിലൂടെയും വിശ്വാസികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയായിരുന്നു സിസ്റ്റര്‍. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കണ്‍വന്‍ഷന്‍ വേദികളില്‍ സിസ്റ്റര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.