ട്വന്റി20 ലോകകപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്റെ ഇന്നിംഗ്‌സ് 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു.
ബാറ്റിംഗില്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങി സഞ്ജു സാംസണ്‍(89), ബോളിംഗില്‍ 4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബ്രുമ എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പികള്‍. ബുമ്രയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി.