യുദ്ധ ഭീതി പരത്തുന്നു; ഇന്ത്യയിലെ ചാനല്‍ റേറ്റിംഗ് നാലാഴ്ചത്തേക്ക് റദ്ദാക്കി 

By: 600002 On: Mar 7, 2026, 12:18 PM

 

ഇന്ത്യയിലെ എല്ലാ വാര്‍ത്താ ചാനലുകളുടെയും റേറ്റിംഗ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നാലാഴ്ചത്തേക്ക് റദ്ദാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചാനലുകള്‍ അനാവശ്യമായ പരിഭ്രാന്തിയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. 

ഇതിനായി നാലാഴ്ചത്തേക്ക് ചാനലുകളുടെ റേറ്റിംഗ് നിര്‍ത്തിവെക്കാന്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്(ബാര്‍ക്ക്)വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.