ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തുന്നുവെന്ന് ഇറാന്‍: അയല്‍രാജ്യങ്ങളോട് ക്ഷമാപണം നടത്തി 

By: 600002 On: Mar 7, 2026, 10:10 AM

 

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തുന്നുവെന്ന് ഇറാന്‍. ഇറാന്റെ ഇടക്കാല നേതൃകൗണ്‍സിലാണ് തീരുമാനം അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം. 

ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രമായി തങ്ങള്‍ക്ക് നേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കില്‍ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചു. ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പില്‍ ഇറാന്‍ കീഴടങ്ങില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.