അസമില്‍ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു 

By: 600002 On: Mar 6, 2026, 12:51 PM

 

അസമില്‍ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്‌ക്വാഡ്രന്‍ ലീഡര്‍ അനുജ്, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് പൂര്‍വേഷ് ദുരക്കര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് വ്യോമസേന ഒദ്യോഗികമായി സ്ഥിരീകരിച്ചു. 

പരിശീലന പറക്കലിനായി അസമിലെ ജോര്‍ഹട്ട് വ്യോമസേന താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പൈലറ്റുമാരുടെ മരണവിവരം സ്ഥിരീകരിച്ചുകൊണ്ട് വ്യോമസേന വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.