ഇറാനിലെ യുഎസ് സൈനിക നടപടികള്‍ അവസാനിച്ചാല്‍ തന്റെ ഭരണകൂടം ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേജര്‍ ലീഗ് സോക്കര്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിയാമി ഫുട്‌ബോള്‍ ക്ലബിന്റെ ആഘോഷ പരിപാടിയില്‍ വൈറ്റ് ഹൗസില്‍ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.
നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാന്‍ പോകുന്നുവെന്നും ട്രംപ് പറഞ്ഞു. മിയാമിയിലെ ക്യൂബന്‍ പാരമ്പര്യമുള്ളവരോടാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. ക്യൂബ യുഎസുമായി ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നല്‍കിയിരിക്കുന്നത്.