ഹെഡ്ഫോണ്‍ ധരിച്ചില്ലെങ്കില്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ വിലക്ക്

By: 600002 On: Mar 6, 2026, 9:47 AM



 


പി പി ചെറിയാന്‍


ന്യൂയോര്‍ക്: വിമാനയാത്രയ്ക്കിടെ ഹെഡ്ഫോണ്‍ ധരിക്കാതെ ഓഡിയോ/വീഡിയോ ഉള്ളടക്കങ്ങള്‍ കേള്‍ക്കുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുണൈറ്റഡ് എയര്‍ലൈന്‍സ്. ഹെഡ്ഫോണ്‍ ഉപയോഗിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കാനും ഭാവിയില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് സ്ഥിരമായോ താല്‍ക്കാലികമായോ വിലക്കാനും അധികൃതര്‍ക്ക് അധികാരം നല്‍കുന്ന രീതിയില്‍ കമ്പനി തങ്ങളുടെ യാത്രാ കരാറില്‍ മാറ്റം വരുത്തി.

ഫെബ്രുവരി 27-നാണ് ഈ പുതിയ നയം പ്രാബല്യത്തില്‍ വന്നതെന്ന് കമ്പനി വക്താവ് സ്ഥിരീകരിച്ചു. വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് വൈഫൈ സേവനം വിപുലീകരിച്ച സാഹചര്യത്തിലാണ് നിയമം കൂടുതല്‍ കര്‍ശനമാക്കിയത്. കൈവശം ഹെഡ്ഫോണ്‍ ഇല്ലാത്തവര്‍ക്ക് വിമാനത്തില്‍ ലഭ്യമാണെങ്കില്‍ സൗജന്യ ഇയര്‍ബഡുകള്‍ നല്‍കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.