വിദ്യാര്‍ത്ഥിനിയുടെ മരണം; പ്രതി ഡോ.സിറിയക്കിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പോലീസ് 

By: 600002 On: Mar 5, 2026, 11:38 AM

 


അങ്കമാലി മോണിംഗ് സ്റ്റാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ജസ്‌ലിയയുടെ അപകടമരണത്തില്‍ പ്രതിയായ ഡോ. സിറിയക്ക് ജോര്‍ജിന് വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ പോലീസ്. ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് പോലീസ് നീക്കം. 

ഫെബ്രുവരി 28 ആം തിയതി പാര്‍ട്ട്‌ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജസ്‌ലിയയെ സിറിയക്ക് ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചത്. അപകടശേഷം വാഹനം നിര്‍ത്താതെ പോയി. അതേസമയം, പ്രതിയെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.