ഇറാന്റെ പടക്കപ്പലായ ദേനയെ ശ്രീലങ്കയ്ക്ക് സമീപം മുക്കിയത്, ഇന്ത്യന്‍ സമുദ്രത്തിലെ ഡീഗോ ഗാര്‍സ്യയില്‍ നിന്നുള്ള മുങ്ങിക്കപ്പലാണെന്ന് അഭ്യൂഹം. യുഎസിന്റെ സേനാതാവളം ഡീഗോ ഗാര്‍സ്യയിലുണ്ട്. ഇവിടെ നിന്നുള്ള ഒഹായോ ക്ലാസ് മുങ്ങിക്കപ്പല്‍ ഈ മേഖലയില്‍ പതിവായി നിരീക്ഷണത്തിനിറങ്ങാറുണ്ടെന്നാണ് ശ്രീലങ്കന്‍ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഈ മുങ്ങിക്കപ്പലാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര ഫ്‌ളീറ്റ് റിവ്യൂവിലും നാവിക അഭ്യാസത്തിനും പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് ശ്രീലങ്കന്‍ തുറമുഖ നഗരമായ ഗോളില്‍ നിന്ന് 74 കിലോമീറ്റര്‍ അകലെ കപ്പല്‍ തകര്‍ക്കപ്പെട്ടത്.