രാജ്യത്ത് കുടുങ്ങിയവരുടെ വിസ പിഴ ഒഴിവാക്കി യുഎഇ 

By: 600002 On: Mar 5, 2026, 9:57 AM

 

വ്യോമപാത അടച്ചതിനെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയവരുടെ വിസാ പിഴകള്‍ ഒഴിവാക്കി യുഎഇ. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് യുഎഇ ഓവര്‍സ്‌റ്റേ ഫൈന്‍ ഒഴിവാക്കിയത്. 

വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍, ഫെബ്രുവരി 28 ന് ശേഷം സന്ദര്‍ശകവിസ, ടൂറിസ്റ്റ് വിസാ കാലാവധി തീരുന്നവര്‍ക്കും ഇളവ് ബാധകമാണ്. താമസവിസ റദ്ദാക്കി രാജ്യം വിടാനിരുന്നവര്‍ക്കും ഫൈന്‍ ഉണ്ടാവില്ല. യുഎഇ ഐസിപിയാണ് ഇക്കാര്യം അറിയിച്ചത്.