പി പി ചെറിയാന്‍
നോര്‍ത്ത് കരോലിന: സ്വന്തം ഭര്‍ത്താവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ നോര്‍ത്ത് കരോലിന സ്വദേശിനിയായ ഹെതര്‍ ഹിക്‌സ് ഓമന് ബുധനാഴ്ച കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രമുഖ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന മൈക്കല്‍ ജെയിംസ് ഓമനെ 2022-ല്‍ കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി.
2022 ജൂണില്‍ ഇവരുടെ വീട്ടില്‍ വെച്ചാണ് മൈക്കല്‍ വെടിയേറ്റ് മരിച്ചത്. ഭര്‍ത്താവ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ഹെതര്‍ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍ ശാസ്ത്രീയ പരിശോധനയില്‍ മൈക്കലിന്റെ ശരീരത്തില്‍ തോക്കിന്റെ അവശിഷ്ടങ്ങള്‍ (gunshot residue) കണ്ടെത്താനായില്ല. കൂടാതെ, മൂന്ന് അടിയില്‍ കൂടുതല്‍ അകലെ നിന്നാണ് വെടിയേറ്റതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയതോടെ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു.
റാന്‍ഡോള്‍ഫ് കൗണ്ടി കോടതി ഹെതര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും പരോള്‍ ഇല്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
20 വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ച മൈക്കല്‍ ജെയിംസ് ഓമന്‍ പ്രദേശത്തെ അറിയപ്പെടുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു.