ഇറാന്റെ പരമോന്നത നേതാവായി ആയത്തൊള്ള അലി ഖമനേയിയുടെ മകന്‍ മൊജ്താബ ഹുസൈനി ഖമനേയി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേലി മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ പണ്ഡിത സഭയായ അസംബ്ലീസ് ഓഫ് എക്‌സ്‌പേര്‍ട്ട് ഖമനേയിയുടെ പിന്‍ഗാമിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൊജ്താബ ഖമനേയിക്ക് പകരം അടുത്ത പരമോന്നത നേതാവാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നയാളാണ്. ഇറാനില്‍ ജനുവരിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതില്‍ നേതൃത്വം നല്‍കിയത് മൊജ്താബ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.