എക്‌സില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ പൂര്‍ണമായി വിലക്കി ഇലോണ്‍ മസ്‌ക് 

By: 600002 On: Mar 3, 2026, 12:09 PM

 

പോണോഗ്രാഫിക് ഉള്ളടക്കങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സ്' നിരോധനമേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഒട്ടേറെ ഉപയോക്താക്കള്‍ ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഭൂപരിധിയില്‍ മാത്രമാണ് ഈ നിരോധനം എന്നാണ് വിവരം. എന്നാല്‍, 'എക്‌സി'ന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇത് സംബന്ധിച്ച് ഉണ്ടായിട്ടില്ല. പ്രാദേശിക നിയന്ത്രണങ്ങള്‍ കാരണം ഈ ഉള്ളടക്കം എക്‌സില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്ന അറിയിപ്പാണ് പോസ്റ്റുകള്‍ക്ക് പകരം കാണാനാവുക.