പശ്ചിമേഷ്യന്‍ സംഘര്‍ഷം: കേരളത്തിലെ കയറ്റുമതി മേഖലയെയും ബാധിക്കുന്നു 

By: 600002 On: Mar 3, 2026, 10:55 AM

 


പശ്ചിമേഷ്യയിലെ സംഘര്‍ഷം കേരളത്തില്‍ നിന്നുള്ള കയറ്റിമതി മേഖലയെയും സാരമായി ബാധിക്കുന്നു. നിലവില്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യ ഭാഗികമായും ഖത്തറും യുഎഇയും പൂര്‍ണമായും കയറ്റുമതി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം അധികൃതര്‍ പറയുന്നു. 

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കാര്‍ഗോ ദോഹ വഴിയാണ് ഖത്തര്‍ എയര്‍വെയ്‌സ് കൊണ്ടുപോകുന്നത്. യുഎഇ വഴിയാണ് കൊണ്ടുപോകുന്നത്. ഉല്‍പ്പന്നങ്ങള്‍ നിലവില്‍ കയറ്റുമതി ചെയ്യേണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അടക്കമുള്ളവര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ജിദ്ദയിലേക്ക് ഭാഗികമായി കയറ്റുമതി ചെയ്യുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഘര്‍ഷം വര്‍ധിച്ചാല്‍ കയറ്റുമതി പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.