പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയിലും അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത് നേതാവായിരുന്ന അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം ജമ്മുകശ്മീരിലും യുപിയിലെ ലഖ്‌നൗവിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇത്സംബന്ധിച്ച് ഒരു കത്ത് കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് ജാഗ്രത വര്‍ധിപ്പിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.