ഇറാനെതിരെയുള്ള സൈനിക നീക്കങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍ 

By: 600002 On: Mar 3, 2026, 9:49 AM

 


ഇറാന് നേരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്‌പെയിന്‍. തങ്ങളുടെ താവളങ്ങള്‍ ഈ സൈനിക നടപടികള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബാരെസ് അറിയിച്ചു. 

സ്‌പെയിനിലെ റോട്ട നാവിക താവളവും മോറോണ്‍ വ്യോമതാവളവും സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്നും ഐക്യരാഷ്ട്ര സഭയുടെ കരാറുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ക്ക് ഇവ വിട്ടുനല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.