ഡെട്രോയിറ്റ് മാര്‍ത്തോമാ യുവജന സഖ്യത്തിന് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനം

By: 600002 On: Mar 3, 2026, 9:33 AM



 

പി പി ചെറിയാന്‍

ഡെട്രോയിറ്റ്: കാനഡയിലെ ടൊറന്റോ കനേഡിയന്‍ മാര്‍ത്തോമാ ചര്‍ച്ച് യുവജന സഖ്യം സംഘടിപ്പിച്ച 'ക്രോസ്റോഡ്സ്-2025'  ഹ്രസ്വചലച്ചിത്ര മത്സരത്തില്‍ ഡെട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച് യുവജന സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'ജീവിതത്തിലെ വഴിത്തിരിവുകള്‍'  എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിലാണ് ഡെട്രോയിറ്റ് സഖ്യം ഈ മികച്ച നേട്ടം കൈവരിച്ചത്.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ബ്ലെസി ഐപ്പ് തോമസ്, ഡോണ്‍ മാക്‌സ്, റവ. റെന്‍സി തോമസ് എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

അഞ്ജന ആന്‍ സാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് ജോസഫ് മാത്യൂസ് ആണ്. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് പൂര്‍ത്തിയാക്കിയ ഈ ചിത്രം തങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും സഖ്യം നന്ദി അറിയിച്ചു:ദൈവാനുഗ്രഹം: ചലച്ചിത്രം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച ദൈവത്തിന് സഖ്യം നന്ദി അര്‍പ്പിച്ചു.

അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, അഭിവന്ദ്യ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ എന്നിവര്‍ നല്‍കിയ പിന്തുണക്കും ആശംസകള്‍ക്കും നന്ദി അറിയിച്ചു. സഭയിലെ വികാരിമാരായ സന്തോഷ് അച്ചന്‍, ചാക്കോ അച്ചന്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തെയും അവര്‍ അനുസ്മരിച്ചു.

മനോഹരമായ ഒരു മത്സരം സംഘടിപ്പിച്ച കനേഡിയന്‍ മാര്‍ത്തോമാ ചര്‍ച്ച് യുവജന സഖ്യത്തിനും പ്രത്യേകിച്ച് ടീമംഗങ്ങളുമായി ആശയവിനിമയം നടത്തിയ ഷിജ ഫിലിപ്പിനും നന്ദി രേഖപ്പെടുത്തി.

ചര്‍ച്ചില്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയ ജോജിക്കും  എല്ലാവിധ പിന്തുണയും നല്‍കിയ സഭാ സമൂഹത്തിനും ഡെട്രോയിറ്റ് മാര്‍ത്തോമാ യുവജന സഖ്യത്തിനും അവര്‍ നന്ദി പറഞ്ഞു.
ചിത്രീകരണത്തിനായി വീടുകള്‍ വിട്ടുനല്‍കിയ ഷീബ & ഷിനോജ്, ബോബന്‍ & ഷാലന്‍, ആന്‍സി & മനോജ്, അഞ്ജന & എബ്രഹാം എന്നിവരുടെ സ്‌നേഹവും ആതിഥ്യമര്യാദയും ചിത്രത്തിന്റെ പൂര്‍ണ്ണതയില്‍ വലിയ പങ്കുവഹിച്ചതായി സഖ്യം അറിയിച്ചു.

ഈ അന്താരാഷ്ട്ര നേട്ടം ഡെട്രോയിറ്റ് മാര്‍ത്തോമാ ഇടവകയ്ക്കും യുവജന സഖ്യത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.