പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസന സീനിയര്‍ ഫെല്ലോഷിപ്പിന്റെ 2026-2029 പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പോസ്റ്റല്‍ വോട്ടുകളിലൂടെ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫെബ്രുവരി 26-ന് വൈകിട്ട് 5 മണിക്ക് ന്യൂയോര്‍ക്കിലെ സിനായ് സെന്ററില്‍ വെച്ച് നടന്നു.
ഭദ്രാസന എപ്പിസ്‌കോപ്പ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ പൗലോസ്, ഭദ്രാസന സെക്രട്ടറി റവ. ജോയല്‍ സാമുവല്‍ തോമസ്, സീനിയര്‍ ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റും വരണാധികാരിയുമായ റവ. ഡോ. പ്രമോദ് സക്കറിയ എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടന്നത്.
സെക്രട്ടറി: ഡോ. തോമസ് ജോസ് (ന്യൂയോര്‍ക്ക്), ട്രഷറര്‍: മിസ്റ്റര്‍ സാമുവല്‍ ചാക്കോ (ന്യൂയോര്‍ക്ക്) ഭദ്രാസന അസംബ്ലി പ്രതിനിധി: മിസ്റ്റര്‍ ഈശോ മാളിയേക്കല്‍ (ഡാളസ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍.
അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭദ്രാസനത്തിലെ മുതിര്‍ന്നവരുടെ കൂട്ടായ്മയെ നയിക്കാന്‍ ഈ പുതിയ സമിതി നേതൃത്വം നല്‍കും. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഭദ്രാസന നേതൃത്വം ആശംസകള്‍ അറിയിച്ചു.