പശ്ചിമേഷ്യയിലെ സംഘര്‍ഷം: മലയാള സിനിമകള്‍ ഉള്‍പ്പെടെയുള്ളവ പ്രതിസന്ധിയില്‍ 

By: 600002 On: Mar 2, 2026, 11:26 AM

 


യുഎസ്-ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തെ തുടര്‍ന്ന് സര്‍വ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. യുദ്ധസമാന സാഹചര്യത്തില്‍ സിനിമാ മേഖലയും ആശങ്കയിലാണ്. ഈദ് റിലീസായി എത്തേണ്ടിയിരുന്ന മലയാള സിനിമകള്‍ ഉള്‍പ്പെടെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വലിയ നഷ്ടം നേരിടുമെന്ന ആശങ്കയിലാണ് നിര്‍മാതാക്കള്‍. 

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് യഷ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമായ ടോക്‌സിക്, മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട്-3, ബി ഉണ്ണികൃഷ്ണന്‍-നിവിന്‍ പോളി ടീമിന്റെ പ്രതിച്ഛായ, മമ്മൂട്ടി-മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന് പെട്രിയറ്റ്, മോഹന്‍ലാലിന്റെ ദൃശ്യം 3, ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പി എന്നീ ചിത്രങ്ങളുടെ ഗള്‍ഫ് റിലീസാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. യുദ്ധം തുടര്‍ന്നാല്‍ ഈ ചിത്രങ്ങളുടെ ജിസിസി റിലീസ് പ്രശ്‌നം നേരിടുമെന്നാണ് റിപ്പോര്‍ട്ട്.