ഖമനയിയുടെ വിശ്വസ്തന്‍, നിര്‍മിത ബുദ്ധിയുടെ പ്രചാരകന്‍; ഇറാന്റെ ഇടക്കാല മേധാവിയായി അറാഫി 

By: 600002 On: Mar 2, 2026, 10:57 AM

 

 

ഇറാനില്‍ മുതിര്‍ന്ന പുരോഹിതനും ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗവുമായി ആയത്തുല്ല അലിറീസ അറാഫിയെ താല്‍ക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനയി വഹിച്ചിരുന്ന ചുമതലകള്‍ നിര്‍വഹിക്കുക. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈന്‍ മൊഹ്‌സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

നേരത്തെ ഈ ചുമതലകള്‍ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്. സാങ്കേതികമായി മൂന്ന് അംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് എങ്കിലും സമിതിയിലെ ഏക പുരോഹിതന്‍ എന്ന നിലയില്‍ താല്‍ക്കാലിക പരമോന്നത നേതാവിന്റെ സ്ഥാനത്തേക്ക് അറാഫി ഉയര്‍ത്തപ്പെടും.