സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരെ ഡ്രോണ്‍ ആക്രമണം

By: 600002 On: Mar 2, 2026, 9:30 AM

 

സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് റാസ് തനുര റിഫൈനറി താല്‍ക്കാലികമായി അടച്ചുപൂട്ടി. സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. 

റാസ് തനുര റിഫൈനറിയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരില്‍ ചില വീഡിയോകള്‍ സാമൂഹികമാധ്യമമായ എക്‌സിലടക്കം ചില മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ അധികാരികത ഉറപ്പാക്കാനായിട്ടില്ല.