പി പി ചെറിയാന്‍
ഡാളസ്: ഡാളസ്സില്‍ അന്തരിച്ച കോലാടി സ്‌കറിയയുടെ പൊതുദര്ശനവും സംസ്‌കാര ശുശ്രൂഷയും ഫെബ്രുവരി 28 ശനിയാഴ്ച നടക്കും.
തൃശൂര്‍ പഴഞ്ഞി കോലാടി വീട്ടില്‍ പരേതരായ കെ.സി. വര്‍ഗീസിന്റെയും ഗ്രേസി വര്‍ഗീസിന്റെയും മൂത്ത മകനും പ്രശസ്ത സുവിശേഷകന്‍ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ് സ്‌കറിയ കെ.എസ്.ഇ.ബി റിട്ടയേര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു.
പൊതുദര്‍ശനം:ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ. സ്ഥലം ടെക്‌സസിലെ ഇര്‍വിംഗിലുള്ള ഫണ്ടമെന്റല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍
സംസ്‌കാര ശുശ്രൂഷ :'ഡാളസ് ബൈബിള്‍ ചാപ്പലിന്റെ' മുഖ്യകാര്‍മ്മികത്വത്തില്‍ ശനിയാഴ്ച രാവിലെ 10:30 മുതല്‍ 11:45 വരെ.
സ്ഥലം ടെക്‌സസിലെ ഇര്‍വിംഗിലുള്ള ഫണ്ടമെന്റല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍
(Fundamental Baptist Church,1119 W Shadygrove Rd, Irving, TX). തുടര്‍ന്ന് ഓക് ഗ്രോവ് മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: നവീന്‍ സ്‌കറിയ 408 859 7614
https://youtu.be/NpZerPpK1QY