നെറ്റ്ഫ്‌ളിക്‌സ് പിന്മാറി; വാര്‍ണര്‍ ബ്രദേഴ്‌സ് പാരമൗണ്ട് പിക്‌ചേഴ്‌സ് ഏറ്റെടുക്കും 

By: 600002 On: Feb 27, 2026, 11:46 AM

 


നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വാര്‍ണര്‍ ബ്രദേഴ്‌സിനെ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി നെറ്റ്ഫ്‌ളിക്‌സ്. ഇതോടെ വാര്‍ണര്‍ ബ്രദേഴ്‌സ് അമേരിക്കന്‍ ചലച്ചിത്ര നിര്‍മാണ-വിതരണക്കമ്പനിയായ പാരമൗണ്ട് സ്‌കൈഡാന്‍സിന്റെ(പാരമൗണ്ട് പിക്‌ചേഴ്‌സ്)സ്വന്തമാകുമെന്ന് ഉറപ്പായി. 

നെറ്റ്ഫ്‌ളിക്‌സിനേക്കാള്‍ കൂടിയ തുകയ്ക്കാണ് പാരമൗണ്ട് ബിഡ് ചെയ്തിരിക്കുന്നതെന്ന് വാര്‍ണര്‍ ബ്രദേഴ്‌സ് വ്യാഴാഴ്ച അറിയിച്ചു. ലേലത്തില്‍ കൂടുതല്‍ മുടക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് വിസ്സതമിച്ചതോടെയാണ് പാരമൗണ്ടിലേക്ക് വാര്‍ണര്‍ ബ്രദേഴ്‌സ് എത്താനുള്ള വഴി തുറന്നത്.