കേരള 'കേരളം' ആകാന്‍ കാത്തിരിക്കേണ്ടി വരും; കോടികളുടെ ചെലവ് 

By: 600002 On: Feb 27, 2026, 10:53 AM

 


കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും കേരള എന്നത് 'കേരളം'  ആകാന്‍ കാത്തിരിക്കേണ്ടിവരും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ നിയമസഭ വന്നിട്ടേ പേര്മാറ്റം ഔദ്യോഗികമാകാന്‍ ഇടയുള്ളൂ. ചെലവുകള്‍ കണക്കാക്കിയാല്‍ കോടികളാണ് ഈ പേരുമാറ്റത്തിന്റെ ബാധ്യത. പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയാലേ സംസ്ഥാനത്ത് തുടര്‍നടപടികള്‍ സാധ്യമാകൂ. കേന്ദ്രം പേര്മാറ്റത്തിനുള്ള ബില്‍ തയാറാക്കാന്‍ സമയമെടുക്കും. 

മലയാളത്തില്‍ നിലവില്‍ കേരളം തന്നെയാണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് മാറ്റംവരിക. മാറ്റം വരുമ്പോള്‍ ഇംഗ്ലീഷില്‍ സംസ്ഥാന സര്‍ക്കാരിനെ 'ഗവണ്‍മെന്റ് ഓഫ് കേരളം' എന്നാവും രേഖപ്പെടുത്തുക. എന്നാല്‍ മലയാളത്തില്‍ കേരള സര്‍ക്കാര്‍ എന്നുവേണോ 'കേരളം സര്‍ക്കാര്‍'  എന്നുവേണോ എന്നതൊക്കം ചര്‍ച്ചയാകാനിടയുണ്ട്.