ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമങ്ങളുമായി വരുമാനം പങ്കിടണമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ 

By: 600002 On: Feb 27, 2026, 10:26 AM

 

 

വാര്‍ത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാധ്യമസ്ഥാപനങ്ങളുമായി വരുമാനം പങ്കുവെക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സ്വമേധയാ വരുമാനം പങ്കുവയ്ക്കുന്നില്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ അതിനായി നിയമനിര്‍മാണം നടത്തിയ കാര്യം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഓര്‍മിപ്പിച്ചു. 

ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഡിഎന്‍പിഎ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ മുതല്‍ ഉള്‍പ്രദേശങ്ങളിലെ സ്വതന്ത്രസ്രഷ്ടാക്കള്‍ വരെ ഇക്കാര്യം ശ്രദ്ധിക്കണം. മാധ്യമപ്രവര്‍ത്തകര്‍, പരമ്പരാഗത മാധ്യമങ്ങള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, പ്രൊഫസര്‍മാര്‍, ഗവേഷകര്‍ എന്നിവര്‍ക്കെല്ലാം ഇത് ബാധകമാകണം.