അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന്‍ തുറന്നയുദ്ധത്തിലേക്ക്. ഓപ്പറേഷന്‍ ഗസബ് ലില്‍-ഹഖ് എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ പാക്കിസ്ഥാന്‍ ബോംബാക്രമണം നടത്തി.
ഇരുരാജ്യങ്ങളും ഇപ്പോള്‍ തുറന്ന യുദ്ധത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏറ്റുമുട്ടലില്‍ 133 അഫ്ഗാന്‍, താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടതായും രണ്ട് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിയില്‍ 55 പാക് സൈനികരെ വധിച്ചതായി അഫ്ഗാനിസ്ഥാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.