ടൊറൊന്റോ: കനേഡിയന്‍ മാര്‍ത്തോമ്മാ യുവജന സഖ്യം സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരം 'CrossRoads' വിജയകരമായി സമാപിച്ചു. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 മാര്‍ത്തോമ്മാ പള്ളികള്‍ മത്സരത്തില്‍ പങ്കെടുത്തു. യുവജനങ്ങളുടെ സൃഷ്ടിപരമായ ചിന്തയും ആത്മീയ സന്ദേശവും കലാത്മക മികവും ഓരോ ചിത്രത്തിലും വ്യക്തമായി പ്രതിഫലിച്ചു.
പ്രശസ്ത ചലച്ചിത്ര സംവിധായകരായ ബ്ലെസി, ഡോണ്‍ മാക്‌സ് എന്നിവരും മാര്‍ത്തോമ്മാ സഭ അനിമേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ റെവ. റെന്‍സി തോമസും മത്സരത്തിന്റെ ജൂറിയായി സേവനമനുഷ്ഠിച്ചു. ചിത്രങ്ങളുടെ അവതരണം, സാങ്കേതിക മികവ്, സന്ദേശത്തിന്റെ ആഴം എന്നിവ പരിഗണിച്ചാണ് വിജയികളെ തെരഞ്ഞെടുത്തത്.
വിജയി:
Veendum Vasantham: ഡെട്രോയിറ്റ് മാര്‍ത്തോമ്മാ ചര്‍ച്ച്, മിഷിഗണ്‍.
സന്ദേശത്തിലെ വ്യക്തതയും അവതരണത്തിലെ ഗൗരവവും ഈ ചിത്രത്തെ ശ്രദ്ധേയമാക്കി.
റണ്ണേഴ്സ്-അപ്പ്:
Kernels of Wheat: സെന്റ് മാത്യൂസ് മാര്‍ത്തോമ്മാ ചര്‍ച്ച്, മില്‍ട്ടണ്‍
ആഴമുള്ള ആശയവും മനോഹരമായ ചിത്രീകരണവും ശ്രദ്ധ നേടി.
Deja Vu : വിന്‍ഡ്‌സര്‍ മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍
സൃഷ്ടിപരമായ അവതരണവും ശക്തമായ സന്ദേശവും പ്രശംസിക്കപ്പെട്ടു.
മത്സരത്തില്‍ പ്രത്യേക കഴിവുകള്‍ പ്രകടിപ്പിച്ച ടീമുകളെയും വ്യക്തികളെയും ആദരിക്കുന്നതിനായി വിവിധ വിഭാഗങ്ങളിലായി 'Limelight Awards' സമ്മാനിക്കുകയും ചെയ്തു.
റവ. ഡോ. സുബിന്‍ ജോണ്‍ (വികാരി), സാന്റോ അലക്‌സാണ്ടര്‍ (കണ്‍വീനര്‍), റോഷന്‍ ഐസക് (സെക്രട്ടറി), ആശിഷ് ജോര്‍ജ് വര്‍ഗീസ്, ജിബ്‌സണ്‍ മാത്യു ജേക്കബ്, ഷിജ കെ. മാത്യു, അലന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കിയ സംഘാടക സമിതി മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചു.
പരിമിതിക്കുള്ളില്‍ നിന്ന് തങ്ങളുടേതായ കഴിവുകള്‍ക്ക് പ്രചോദനമാകുകയും ആത്മീയ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് കൈമാറുകയും ചെയ്ത വേദിയായി ഈ മത്സരം വിലയിരുത്തപ്പെട്ടു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകളെയും ജൂറിയും സംഘാടക സമിതിയും അഭിനന്ദിച്ചു. കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി 165 ല്‍ പരം ഫാമിലികള്‍ മീറ്റിംഗില്‍ പങ്കെടുത്തു.
Short-films and Award Ceremony Link:
https://www.youtube.com/playlist?list=PLQh1wJBo3UcZ9DSJgcVR7lTe0k83tmKlG