ഡാലസില്‍ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചര്‍ച്ച സംഘടിപ്പിച്ചു

By: 600002 On: Feb 27, 2026, 9:10 AM


 

 

പി പി ചെറിയാന്‍

ഡാലസ്: കേരള ലിറ്റററി സൊസൈറ്റി  ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചര്‍ച്ചയും അംഗങ്ങളുടെ സര്‍ഗ്ഗാത്മക സംഗമവും റോലറ്റില്‍ വെച്ച് നടന്നു. സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തുകാരും വായനക്കാരും സജീവമായി പങ്കെടുത്തു.

അംഗങ്ങളുടെ കഥാ-കവിതാ അവതരണങ്ങള്‍, പുസ്തക പരിചയം, സമകാലിക സാഹിത്യ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. റോസമ്മ ജോര്‍ജ്ജ്, സാറ ചെറിയാന്‍, സന്തോഷ് പിള്ള, ഷാജു ജോണ്‍, ശാമുവേല്‍ യോഹന്നാന്‍, സി. വി. ജോര്‍ജ്ജ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ലൈബ്രറി സേവനം: കെ.എല്‍.എസ്. ലൈബ്രറിയുടെ 'കൈമാറി വായിക്കാം' എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക വിതരണവും നടന്നു. വായിച്ച പുസ്തകങ്ങള്‍ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വായനയിലും എഴുത്തിലും താല്‍പ്പര്യമുള്ളവരെ ഏകോപിപ്പിക്കുന്നതിനായി സൊസൈറ്റിയുടെ പുതിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ചടങ്ങില്‍ പുരോഗമിച്ചു.

സാഹിത്യ താല്‍പ്പര്യമുള്ള ഏവരും വരും മാസങ്ങളിലും ഇത്തരം സംഗമങ്ങളില്‍ പങ്കുചേരണമെന്ന് സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.