നാന്‍സി ഗുത്രി തിരോധാനം 25 ദിവസം പിന്നിടുന്നു; വിവരം നല്‍കുന്നവര്‍ക്ക് കുടുംബം 10 ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു 

By: 600002 On: Feb 26, 2026, 9:57 AM



 

പി പി ചെറിയാന്‍ 

ടെക്‌സാസ്: പ്രമുഖ അമേരിക്കന്‍ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാന്‍സി ഗുത്രി (84) ട്യൂസണിലെ വസതിയില്‍ നിന്ന് കാണാതായിട്ട് ഇന്ന് 25 ദിവസം പിന്നിടുന്നു. ഫെബ്രുവരി 1-നാണ് ഇവരെ കാണാതായത്.

ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ നാന്‍സിയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി. വീടിന്റെ മുന്‍വാതിലിന് സമീപം നേരത്തെ രക്തക്കറ കണ്ടെത്തിയിരുന്നു. നാന്‍സിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കുടുംബം 1 മില്യണ്‍ ഡോളര്‍ (ഏകദേശം 8.3 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചു.

അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ നാന്‍സിയുടെ വീടിന് ചുറ്റുമുള്ള റോഡുകളില്‍ പാര്‍ക്കിംഗ് നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 250 ഡോളര്‍ പിഴ ചുമത്തും.

വീട്ടില്‍ നിന്ന് ലഭിച്ച സമ്മിശ്രമായ ഡിഎന്‍എ സാമ്പിളുകള്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ ഫ്‌ലോറിഡയിലെ ലാബില്‍ വെല്ലുവിളികള്‍ നേരിടുന്നതായി ഷെരീഫ് അറിയിച്ചു.

ക്രിപ്‌റ്റോകറന്‍സി വഴി മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് എഫ്ബിഐ (എആക) പരിശോധിച്ച് വരികയാണ്.

ഫെബ്രുവരി 1-ന് പള്ളിയില്‍ എത്താതിരുന്നതിനെത്തുടര്‍ന്നാണ് നാന്‍സിയെ കാണാതായ വിവരം പുറംലോകം അറിഞ്ഞത്. ഇവരെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.