കാനഡയിൽ ഇമിഗ്രേഷൻ മന്ത്രി ലീന ഡിയാബിനെതിരെ പ്രതിഷേധം ശക്തമാകുന്നു

By: 600110 On: Feb 26, 2026, 6:56 AM

 

കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി ലീന ഡിയാബിനെതിരെ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ നിന്നും എംപിമാരിൽ നിന്നും കടുത്ത വിമർശനം ഉയരുന്നു. മുൻപ് ഈ പദവിയിലിരുന്നവരേക്കാൾ വളരെ കുറച്ചുമാത്രമേ മന്ത്രിയെ നേരിട്ട് കാണാൻ സാധിക്കുന്നുള്ളൂ എന്നാണ് പ്രധാന പരാതി. 

ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുള്ള അംഗമെന്ന നിലയിലും മൂന്ന് ഭാഷകൾ സംസാരിക്കാൻ അറിയുന്ന വ്യക്തിയെന്ന നിലയിലും അവർ കുടിയേറ്റക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടും എന്നാണ് കമ്മ്യൂണിറ്റി നേതാക്കൾ കരുതിയിരുന്നത്. എന്നാൽ പ്രധാനപ്പെട്ട യോഗങ്ങളിൽ നിന്നെല്ലാം അവർ വിട്ടുനിൽക്കുകയാണെന്ന് വിവിധ സംഘടനകൾ ആരോപിക്കുന്നു. മുൻ മന്ത്രിയായിരുന്ന മാർക്ക് മില്ലർ എല്ലാവർക്കും പ്രാപ്യനായിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

യുക്രെയ്നിയൻ കനേഡിയൻ കോൺഗ്രസിനും സമാനമായ അനുഭവമാണുള്ളത്. യുദ്ധം കാരണം പലായനം ചെയ്യുന്ന യുക്രെയ്ൻ സ്വദേശികൾക്ക് സ്ഥിരതാമസത്തിനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ അവർക്കും മന്ത്രിയെ കാണാനായില്ല.  മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നതതും വളരെ അപൂർവ്വമാണ്. അവരുടെ ഉത്തരവുകൾ പലപ്പോഴും ഭരണ-പ്രതിപക്ഷാംഗങ്ങളിൽ അതൃപ്തിയുമുണ്ടാക്കുന്നുണ്ട്.

ലീന ഡിയാബിനെ ഒരു "പരാജയപ്പെട്ട മന്ത്രി" എന്നാണ് കൺസർവേറ്റീവ് നേതാവ് മിഷേൽ റെമ്പൽ ഗാർനർ വിശേഷിപ്പിച്ചത്. എന്നാൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഓഫീസ് മന്ത്രിയെ പ്രതിരോധിച്ചു. കുടിയേറ്റ ലക്ഷ്യങ്ങൾ കുറച്ചുകൊണ്ടുവരുന്നത് വിജയമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.