തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചന നല്‍കി മുന്‍ അണ്ണാ ഡിഎംകെ നേതാവും ജെ. ജയലളിതയുടെ വിശ്വസ്തയുമായിരുന്ന വി കെ ശശികല രംഗത്ത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന പ്രഖ്യാപനം ശശികല നടത്തിയത്.
കമുതിയില്‍ നടന്ന ചടങ്ങില്‍ അണ്ണാദിരൈ, എംജിആര്‍, ജയലളിത എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പുതിയ പാര്‍ട്ടിയുടെ കൊടി ശശികല പരിചയപ്പെടുത്തുകയും ചെയ്തു.