ലാളിത്യമുള്ള, കുലീനത നിറഞ്ഞു നില്‍ക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷര്‍ട്ടും മുണ്ടും. പിന്നില്‍ പുഴ. കറുത്ത പ്രീമിയം കാര്‍.' കാറിനു മുന്നില്‍ പ്രതീക്ഷകളോടെ നില്‍ക്കുന്ന മോഹന്‍ലാല്‍. ഇത് ജോര്‍ജുകുട്ടിയുടെ പുതിയ ലുക്കാണ്. മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലര്‍ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം 3 യുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു.