മഹാനടനെ വരവേല്‍ക്കാന്‍ ഹൂസ്റ്റണ്‍ ഒരുങ്ങുന്നു. കിലുക്കം 25 കിക്ക് ഓഫ് ചടങ്ങുകള്‍ പ്രൗഢഗംഭീരമായി

By: 600002 On: Feb 25, 2026, 4:32 AM



 

ജീമോന്‍ റാന്നി- അജു വാരിക്കാട് ടീം


ഹൂസ്റ്റണ്‍: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ധനശേഖരണാര്‍ത്ഥം 2026 ഏപ്രില്‍ 17-ന് സ്മാര്‍ട്ട് ഫിനാന്‍ഷ്യല്‍ സെന്ററില്‍ നടത്തുന്ന വിപുലമായ സ്റ്റേജ് ഷോ 'കിലുക്കം 25'-ന്റെ ഔദ്യോഗികമായ കിക്ക് ഓഫ് ചടങ്ങുകള്‍ പ്രൗഢഗംഭീരമായി നടന്നു.

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും അണിനിരക്കുന്ന ഈ മെഗാ ഷോയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

റവ. ഫാ. ജെക്കു സക്കറിയയുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

കത്തീഡ്രല്‍ വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റവ. ഫാ. പുഞ്ചക്കോണം സ്വാഗതം ആശംസിച്ചു. പൂര്‍ണ തോമസ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഡോ. സക്കറിയ തോമസ് ഷോയുടെ വിവിധ വശങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമുള്ള വിശദരൂപം ചടങ്ങില്‍ അവതരിപ്പിച്ചു. 

ഹൂസ്റ്റണിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനകളുടെ സജീവ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA),  ഫോമ (FOMAA), ഫൊക്കാന (FOKANA), മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH), വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC), പെയര്‍ലാന്‍ഡ് മലയാളി അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു പിന്തുണ പ്രഖ്യാപിച്ചു.

കിലുക്കം 25 ന്റെ ഹൂസ്റ്റണ്‍ പ്രോഗ്രാമിന്റെ മെഗാ സ്‌പോണ്‍സര്‍ ഒനീല്‍ കുറുപ്പ്, ഡയമണ്ട് സ്‌പോണ്‍സര്‍ സിബു വര്‍ഗീസ് എന്നിവര്‍ക്കു പ്രത്യേക നന്ദി സംഘാടകര്‍ അറിയിച്ചു. വിന്‌സര് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ രെഞ്ജു രാജാണ് കിലുക്ക ത്തിന്റെ നാഷണല്‍ സ്‌പോണ്‍സര്‍.
 
റവ.ഫാ. ടെജി എബ്രഹാം, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ് , ഡിസ്ട്രിക്‌ററ് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, ഒളിമ്പ്യന്‍ പത്മശ്രീ  ഷൈനി വിത്സണ്‍, അര്‍ജുന അവാര്‍ഡ് ജേതാവ് വില്‍സണ്‍ ചെറിയാന്‍,  ഡോ.രാംദാസ് കണ്ടത്ത് (പ്രസിഡണ്ട് ഗുരുവായൂരപ്പന്‍ ക്ഷേത്രം)  ജിന്‍സ് മാത്യു ( മാഗ് സീനിയര്‍ ഫോറം കണ്‍വീനര്‍ ) അനില്‍ ആറന്മുള ( ഐപിസിഎന്‍എ നാഷണല്‍ ജനറല്‍ സെക്രട്ടറി) ജീമോന്‍ റാന്നി (ഐപിസിഎന്‍എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി ) ലിഡാ തോമസ് (ആഷാ റേഡിയോ) ഷിബി റോയ് (മല്ലു കഫേ റേഡിയോ) തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

മാധ്യമ പ്രവര്‍ത്തകരുടെ വലിയ നിര തന്നെ പങ്കെടുത്ത ചടങ്ങില്‍ ജോര്‍ജ് തെക്കേമല(ഏഷ്യാനെറ്റ്), മോട്ടി മാത്യു ( കൈരളി ടിവി ) ജോര്‍ജ് പോള്‍ (ഫ്‌ലവേര്‍സ് ടിവി) എന്നിവരുടെ സാന്നിധ്യം കിക്ക് ഓഫിന് മികവ് നല്‍കി. ഷിജോ ചാണ്ടപ്പിള്ള, റോണിസി മാലേത്ത് എന്നിവര്‍ അവതാരകരായി മികച്ച രീതിയില്‍   പരിപാടികള്‍ ഏകോപിപ്പിച്ചു. സജുമോന്‍ ജോസഫ് ഫോട്ടോഗ്രാഫിക്ക് നേതൃത്വം നല്‍കി

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്ന ഈ മെഗാ ഷോയുടെ വിജയത്തിനായി വിപുലമായ കമ്മിറ്റികളും പ്രവര്‍ത്തനങ്ങളുമാണ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങളും കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി അംഗങ്ങളും കിലുക്കം ഷോയുടെ ടീമംഗങ്ങളും ചേര്‍ന്നാണ് ഷോയുടെ വന്‍ വിജയത്തിനായ് പ്രവര്‍ത്തിക്കുന്നത്.  ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.  

https://us.atgtickets.com/events/kilukkam/smart-financial-centre/