കെ.വി സ്‌കറിയ (77) ഡാളസില്‍ അന്തരിച്ചു

By: 600002 On: Feb 25, 2026, 4:23 AM



 

പി പി ചെറിയാന്‍

ഡാളസ്: തൃശൂര്‍ പഴഞ്ഞി കോലാടി കുടുംബാംഗവും കെ.എസ്.ഇ.ബി റിട്ടയേര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ കെ.വി. സ്‌കറിയ (77) അന്തരിച്ചു. ഫെബ്രുവരി 24 ചൊവ്വാഴ്ച പുലര്‍ച്ചെ 4:30-ന് ഡാളസില്‍ വെച്ചായിരുന്നു അന്ത്യം.

പഴഞ്ഞി കോലാടി വീട്ടില്‍ പരേതരായ കെ.സി. വര്‍ഗീസിന്റെയും ഗ്രേസി വര്‍ഗീസിന്റെയും മൂത്ത മകനും പ്രശസ്ത സുവിശേഷകന്‍ കെ.വി. ചേറു   ഉപദേശിയുടെ കൊച്ചുമകനുമാണ് സ്‌കറിയ.

ഭാര്യ: ലൈല സ്‌കറിയ (കിളിരൂപറമ്പില്‍ കുടുംബാംഗം)

മക്കള്‍: നവീന്‍ ജോര്‍ജ് സ്‌കറിയ, നിതിന്‍ മാത്യു സ്‌കറിയ.

മരുമക്കള്‍: ബ്ലെസി സ്‌കറിയ, റെബേക്ക സ്‌കറിയ.

കൊച്ചുമക്കള്‍: ജോര്‍ജ്, സാറ, സെബാസ്റ്റ്യന്‍, കാലേബ്, നവോമി, എസ്‌തേര്‍, എലിസബത്ത്, ജോഷ്വ (എല്ലാവരും അമേരിക്കയില്‍).

സഹോദരങ്ങള്‍:
ജെസ്സി & സ്‌കറിയ തോമസ് (കുരിക്കാട്ടില്‍, നിലമ്പൂര്‍)

ലില്ലി & രാജു (പതിപ്പറമ്പില്‍, പീച്ചി)

മേരി & ജോയ് (വലയില്‍, കുന്നക്കുരുടി)

ജോണ്‍സണ്‍ & സിസി (ബഹ്റൈന്‍)

പൊതുദര്‍ശനം: ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ. സ്ഥലം: ടെക്‌സസിലെ ഇര്‍വിംഗിലുള്ള ഫണ്ടമെന്റല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍.

സംസ്‌കാര ശുശ്രൂഷ :'ഡാളസ് ബൈബിള്‍ ചാപ്പലിന്റെ' മുഖ്യകാര്‍മ്മികത്വത്തില്‍ ശനിയാഴ്ച രാവിലെ 10:30 മുതല്‍ 11:45 വരെ.
സ്ഥലം  ടെക്‌സസിലെ ഇര്‍വിംഗിലുള്ള ഫണ്ടമെന്റല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍(Fundamental Baptist Church,1119 W Shadygrove Rd, Irving, TX).

തുടര്‍ന്ന് ഓക് ഗ്രോവ് മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: നവീന്‍ സ്‌കറിയ, 408 859 7614