പി പി ചെറിയാന്‍
ന്യൂജേഴ്സി: പ്രമുഖ അമേരിക്കന്‍ ഭക്ഷണ ഉല്‍പ്പന്ന കമ്പനിയായ കാംബെല്‍സ് തങ്ങളുടെ സ്‌നാക്‌സ് വിഭാഗം പ്രസിഡന്റായി ഇന്ത്യന്‍ വംശജനായ മോഹിത് ആനന്ദിനെ നിയമിച്ചു. 2026 ഫെബ്രുവരി 23 മുതല്‍ അദ്ദേഹം ചുമതലയേറ്റു.
ഗോള്‍ഡ് ഫിഷ്, പെപ്പറിഡ്ജ് ഫാം, സ്‌നൈഡേഴ്‌സ് തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന സ്‌നാക്‌സ് പോര്‍ട്ട്ഫോളിയോയുടെ നേതൃത്വം മോഹിത് ആനന്ദിനായിരിക്കും.
കണ്‍സ്യൂമര്‍ ഗുഡ്സ് മേഖലയില്‍ 30 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം, കെല്ലനോവ , യൂണിലിവര്‍, പി&ജി എന്നീ ആഗോള കമ്പനികളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
സ്‌നാക്‌സ് വിഭാഗത്തില്‍ മികച്ച വളര്‍ച്ചയും പ്രവര്‍ത്തനക്ഷമതയും കൈവരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യമെന്ന് കാംബെല്‍സ് സി.ഇ.ഒ മിക് ബീഖൂയിസണ്‍ പറഞ്ഞു.
പഞ്ചാബ് എന്‍ജിനീയറിങ് കോളേജ്, മുംബൈയിലെ ജമ്നാലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.