തട്ടിക്കൊണ്ട് പോയ കരങ്ങളും! എടുത്തുകൊണ്ട് പോകുന്ന കരങ്ങളും!

By: 600002 On: Feb 24, 2026, 9:53 AM



 


പാസ്റ്റര്‍ മാത്യു വര്‍ഗീസ്, ഡാളസ്


വാര്‍ത്താ മാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞുനില്‍ക്കുന്ന ഒരു വാര്‍ത്ത അത്രേ നാന്‍സി ഗുത്രി എവിടെ? 84 വയസ്സുള്ള, പ്രശസ്തയായ ഒരു മകളുടെ ഹൃദ് രോഗിയായ ആ വൃദ്ധ മാതാവിന് എന്തു സംഭവിച്ചു? 2026 ജനുവരി 31 ന് രാത്രി മുതല്‍ ഇവരെ കാണുവാനില്ല. ഏകയായി തനിച്ച് ടൂസാണ്‍ അരിസോണയില്‍ പാര്‍ത്ത ആ വ്യദ്ധമാതാവിന് എങ്ങും അപ്രത്യക്ഷയാകണ്ട ആവശ്യമുണ്ട് എന്ന് ആരും കരുതുന്നില്ല. അവര്‍ക്ക് ശത്രുക്കള്‍ ഉണ്ടോയെന്നും ആര്‍ക്കും അറിയില്ല. 

ഇത് വേദനിപ്പിക്കുന്ന ഒരു സംഭവമത്രേ. ആ  എത്രയോ തീവ്രമാണ്, തങ്ങളുടെ മാതാവിന് എന്ത് സംഭവിച്ചു എന്ന് അറിയുവാനുള്ള ഉത്കണ്ഠയോടെ ദിനരാത്രങ്ങള്‍ അവര്‍ ഊണും, ഉറക്കവും ഇല്ലാതെ തള്ളിനീക്കുകയാണ്. ഈ സംഭവം വളരെ ദാരുണവും, മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും അത്രേ. ഹൃദയമുള്ള മനുഷ്യജീവിതങ്ങള്‍ ഈ സംഭവം കേള്‍ക്കുമ്പോള്‍ ഒരു തുള്ളി
കണ്ണുനീരെങ്കിലും പൊഴിക്കും.

അമേരിക്കയുടെ എഫ് ബി ഐ ഉള്‍പ്പെടെ 400 ല്‍ അധികം നിയമപാലകസംഘവും, ശാസ്ത്ര ലോകവും രാവും, പകലും കഴിഞ്ഞ 22ദിവസങ്ങളില്‍ അധികമായി പതിനായിരക്കണക്കിന് സ്ഥലങ്ങള്‍ അരിച്ച്പെറുക്കുന്നു, തുമ്പുകള്‍ക്ക് പുറകെ ഓടുന്നു. ഈ തിരോധാനത്തിന് ഒരു അന്ത്യം കുറിക്കുവാനും, ആ മാതാവിനെ മടക്കി കൊണ്ടുവരുവാനും. ലക്ഷങ്ങള്‍ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും ഇതുവരെയും ഒന്നും നടന്നിട്ടില്ല. 

ശാസ്ത്രം വളര്‍ന്നിട്ടും, കോടികള്‍ ചിലവഴിച്ചിട്ടും, ഒന്നും എങ്ങും എത്താത്തതും, അക്രമിയെ കണ്ടുപിടിക്കുവാന്‍ കഴിയാത്തതും നിയമത്തിനും, ശാസ്ത്രത്തിനും വെല്ലുവിളി. കടുവായെ പിടിച്ച കിടുവാ പോലെ നിയമപാലകരെയും, ശാസ്ത്ര ലോകത്തെയും കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ട് അധാര്‍മികളുടെ, അധോലോകം ഒരുപക്ഷേ അടുത്ത തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്യുകയായിക്കും! ആര്‍ക്കറിയാം?

സമൂഹത്തില്‍ നാം, ആരായിരുന്നാലും, എന്തായിരുന്നാലും, എത്രമാത്രം പണവും, പ്രശസ്തിയും, പേരും, മഹിമയും ഉണ്ടെങ്കിലും ഈ ലോകത്തിന്‍െ്് ദൈവമായ പിശാചും, അവന്‍െ്് അനുയായികളും നിരന്തരം കൊല്ലുവാനും, മുടിക്കുവാനും, നശിപ്പിക്കുവാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നമ്മെ ഭയത്തിനും, വേദനയ്ക്കും അടിമകളാക്കി മാറ്റുക എന്നുള്ളത് അത്ര ഇവന്‍െ്് പദ്ധതി. എതിരാളിയായ ഈ പിശാചും, അവന്‍െ്് അനുയായികളും സാധുക്കളുടെ കണ്ണുനീരിനു
മുമ്പില്‍ നൃത്തം ചവിട്ടുന്നവരും, രക്തചൊരിച്ചിലില്‍ സന്തോഷിക്കുന്നവരും അത്രേ. നമ്മുടെ വാഴ്ത്തപ്പെട്ടവനായ കര്‍ത്താവ് കണ്ണുനീര് കാണുമ്പോള്‍ മനസ്സലിയുന്നവനും, അവന്‍ നമ്മുടെ കണ്ണുനീരെല്ലാം തുടയ്ക്കുന്നവനും
അത്രേ. ജീവനുണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ
അവന്‍ വന്നത് (യോഹന്നാന്‍ 10:10).

അമേരിക്കയുടെ പ്രസിഡണ്ട് തുടങ്ങി എല്ലാവരും നാന്‍സിയുടെ സുരക്ഷിതമായ മടങ്ങിവരവിനും, വിമോചനത്തിനും വേണ്ടി
കാത്തിരിക്കുകയാണ്. അക്രമി സംഘത്തെ ഇതുവരെയും പിടിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും, ഈ തിരോധാനം ഒരു സുകുമാരക്കുറുപ്പ് തിരോധാനമായി മാറില്ല. അക്രിമിയോ, അക്രമ സംഘടനകളോ ഭൂമിയുടെ
ഏതു കോണില്‍ പോയി ഒളിച്ചാലും പിടിക്കപ്പെടും. ഇങ്ങനെ എത്രയോ നാന്‍സിമാര്‍ ലോകത്തിന്‍െ്് പല കോണുകളിലും ബലാല്‍ക്കാരമായി പിടിക്കപ്പെടുന്നു, തട്ടിക്കൊണ്ട് പോകപ്പെടുന്നു. സര്‍വ്വ ലോകവും അടക്കിവാഴുന്ന കിരാതനായ പിശാചിന്‍െ്് അനുയായികള്‍ കറുത്ത കൈകളും, കറുത്ത ഹൃദയവും ഉള്ളവര്‍ അത്ര. മനസ്സാക്ഷി മരവിച്ച ഇക്കൂട്ടര്‍, മനുഷ്യ മനസാക്ഷിയെ നടുക്കുന്ന, കുടുംബങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ ചെയ്തുകൂട്ടുകയും അതില്‍ സംതൃപ്തിയും, ആനന്ദവും കണ്ടെത്തുന്നവര്‍ അത്രേ.

സ്വര്‍ഗ്ഗത്തിലെ ദൈവം ആരെയും തട്ടിക്കൊണ്ടു പോകുന്നവനും, തടഞ്ഞു വെയ്ക്കുന്നവനുമല്ല. എന്നാല്‍ അവന്നോടൊപ്പം നടക്കുന്നവരെ, തന്നില്‍ വിശ്വസിക്കുന്നവരെ അവന്‍ എടുത്തു കൊണ്ടുപോകുന്നവനാണ്. 5000 ത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവത്തോട് കൂടെ നടന്ന ഹാനോക്ക് എന്ന ഭക്തനെ, ദൈവം എടുത്തുകൊണ്ടതിനാല്‍ കാണാതെയായി (ഉല്‍പത്തി
5.24) ഒരുപക്ഷേ അന്ന് കുടുംബത്തിലുള്ളവര്‍, വിശ്വസിക്കാത്തവര്‍ ചിന്തിക്കുകയും, അന്വേഷിക്കുകയും ചെയ്തിട്ടുണ്ടാകും ഹാനോക്കിന് എന്തുപറ്റി? അവന്‍ എവിടെ പോയി? ആരും അവനെ തട്ടിക്കൊണ്ട്
പോയില്ല, ദൈവം അവനെ എടുത്തു കൊണ്ടുപോയി. മണ്ണില്‍ ദൈവത്തോടു കൂടെ നടന്നവനെ വിണ്ണില്‍ അവനോടുകൂടെ നടത്തുന്നു.

ആഹാബ് സാമ്രാജ്യത്തിന്‍െ്് ഉറക്കം കെടുത്തിയ ദൈവപുരുഷനായ ഏലിയാവിനെ പിടിക്കുവാന്‍ ആഹാബും അവന്‍െ്് എഫ് ബി ഐ സൈന്യവും പരതാത്ത ഇടവും, അന്വേഷിക്കാത്ത രാജ്യവും ഇല്ലായിരുന്നു. എന്നാല്‍ ഭക്തനെ തന്‍െ്് തൂവലുകള്‍ കൊണ്ടു മറക്കുന്ന ദൈവം അവനെ ഒളിപ്പിച്ചു, ദുഷ്ടന്റെ കണ്ണില്‍ പെടാത്തവണ്ണം ഇതാണ് ദൈവത്തിന്റെ സൂക്ഷിപ്പ്. ആഹാബിന്‍്‌ന്‍െ്് രഥചക്രങ്ങള്‍ക്കു മുമ്പില്‍ ഓടിയ ഈ പടക്കുതിരയെ സ്വര്‍ഗ്ഗത്തിന്‍െ്് ഊബര്‍ അയച്ച് സ്വര്‍ഗ്ഗത്തിലേക്ക് ഇപ്പോള്‍ എടുത്തുകൊണ്ടു പോകുകയാണ്. അഗ്‌നിരഥവും, അഗ്‌ന്യശ്വങ്ങളും സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങുന്നു ഭക്തന്‍ അതില്‍ കയറി പോകുന്നു. 

ഇത് വിശ്വസിക്കുവാന്‍ കഴിയാഞ്ഞ ചില മണ്ടന്‍മാര്‍ യഹോവയുടെ ആത്മാവ് ഏലിയാവിനെ എടുത്ത് വല്ല മലയിലോ, താഴ്വരയിലോ ഇട്ടിട്ടുണ്ടാകും എന്ന് കരുതി അന്വേഷിക്കുകയാണ്, കണ്ടെത്തിയില്ല
(2 രാജാക്കന്മാര്‍ 2 :16). കാരണം അവന്‍ ഇപ്പോള്‍ വസിക്കുന്നത് ഇവിടുത്തെ സിപ് കോഡിലല്ല സ്വര്‍ഗ്ഗത്തിന്‍െ്് സിപ് കോഡിലത്രേ. മുഖംമൂടിയും, കൈയുറയും ധരിച്ച, കറുത്ത ഹൃദയമുള്ളവനത്രേ മനുഷ്യ
മനസാക്ഷിയെ കുലുക്കികൊണ്ട് ആ വൃദ്ധ മാതാവിനെ തട്ടിക്കൊണ്ടു പോയത്. 

ഇങ്ങനെ എത്രയോ ജീവിതങ്ങള്‍ എവിടെല്ലാം ബന്ധിക്കപ്പെട്ടും, പിടിക്കപ്പെട്ടും മരണത്തിന് കീഴടങ്ങുന്നു. അറുക്കുവാനും, മുടിക്കുവാനും, കൊല്ലുവാനും അജണ്ടയുണ്ടാക്കുന്ന ഈ ലോകത്തിന്‍െ്് പ്രഭു അഥവാ പിശാച് എന്നും വിരാജിക്കില്ല ഇവനും, ഇവന്‍െ്് അനുയായികളും പിടിക്കപ്പെടും, ബന്ധിപ്പിക്കപ്പെടും, ശിക്ഷിക്കപ്പെടും (വെളിപ്പാട് 20: 10,15).
എന്നാല്‍ ഇനിയും അധികം താമസം കൂടാതെ, മുഖം സൂര്യനെപോലെ പ്രകാശിക്കുന്നവന്‍, കൈകളില്‍ ആണിപ്പാട് ധരിച്ചവന്‍, ഹൃദയം പിളര്‍ന്നവന്‍ അവനോടൊപ്പം നടക്കുകയും, അവനില്‍ വിശ്വസിക്കുകയും ചെയ്യുന്ന ജീവിതങ്ങളെ വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ ലോകത്തിന്‍െ്് എല്ലാ വന്‍കരകളില്‍ നിന്നും എടുത്തുകൊണ്ടു പോകുവാന്‍ മടങ്ങിവരും.

ഒരുങ്ങിയും, കാത്തും ഇരിക്കുന്നവര്‍ അവനോടു കൂടെ എടുക്കപ്പെടും (1 തെസ്സലോനികൃര്‍ 4:16). ഈ നല്ല ഇടയന്‍ ആരെയും തട്ടിക്കൊണ്ട് പോകുകയില്ല, പ്രത്യുത അവന്‍ കോരി എടുക്കുന്നവനെത്ര. ഇന്നുള്ള ലോകം നമ്മോട് വിളിച്ചുപറയുന്നു, അധികം താമസം വിനാ ഇത് സംഭവിക്കും. നാം അവനോടു കൂടെ എടുക്കപ്പെടുവാന്‍ ഒരുങ്ങുക,
ഉണരുക. ഇനി നടക്കുവാന്‍ പോകുന്ന ഈ സംഭവം പത്ര മാധ്യമങ്ങള്‍ക്ക് ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും, ചാനല്‍ പണ്ഡിതന്മാര്‍ക്ക് ചര്‍ച്ചാവിഷയവും ആയിരിക്കും. ഒരുമിച്ച് ജോലി ചെയ്ത, ഒരുമിച്ച്
പാര്‍ത്താ, ഒരുമിച്ച് സഞ്ചരിച്ച ചിലരെ കാണുന്നില്ല. ഇവിടുത്തെ ഒരു എഫ് ബി ഐ ക്കും അവരെ കണ്ടുപിടിക്കുവാന്‍ കഴിയില്ല. കാരണം അവരുടെ അഡ്രസ്സും, സിപ് കോഡും ഗൂഗിളില്‍ ഇല്ല, ഗുരുവിന്‍െ്് പക്കല്‍
അത്രേ. അക്രമികള്‍ തട്ടിക്കൊണ്ടുപോയ നാന്‍സി ഗുത്രിയെ കണ്ടുകിട്ടുമെന്ന് നമുക്ക്
ആശിക്കാം, പ്രാര്‍ത്ഥിക്കാം!